ഓടിക്കൊണ്ടിരുന്ന കാറിൻറെ ടയർ ഊരിത്തെറിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാറിൻറെ ടയർ ഊരിത്തെറിച്ച് അപകടം. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായിരിക്കുന്നത്. ടയർ ഊരിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു . അപകടത്തിൽ തലയ്ക്കും കാലിനും പരുക്കേറ്റ ഇവരെ പാലക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.