ശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞ് അപകടം; പെൺകുട്ടിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബീച്ചിൽ ശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞ് അപകടം. പെൺകുട്ടിക്ക് ദാരുണാന്ത്യം. കടയുടെ വശത്ത്കയറി നിന്ന പള്ളാതുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. മഴ പെയ്തപ്പോൾ കടയുടെ വശത്ത് കയറി നിന്നതായിരുന്നു നിത്യ . ഇവരുടെ മുകളിലേക്ക് കട മറിഞ്ഞു വീഴുകയായിരുന്നു . പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.