x
NE WS KE RA LA
National

സൈനിക പരിശീലനത്തിനിടെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു

സൈനിക പരിശീലനത്തിനിടെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു
  • PublishedDecember 18, 2024

ബികാനീ‌ർ: സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു. ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തിൽ മിർസാപൂർ സ്വദേശിയായ ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ (31) എന്ന സൈനികനാണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. വെടിവെച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തിൽ ചന്ദ്ര പ്രകാശ് പട്ടേൽ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന ഒരു വാഹനത്തിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.

വാഹനത്തിന്റെ ബോഡിയിൽ ഇടിച്ചുള്ള വീഴ്ചയുടെ ആഘാതത്തിൽ വാരിയെല്ലുകൾക്ക് സാരമായ പരിക്കേറ്റു. ഉടനെ തന്നെ സൂരത്ഗർ ആർമി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേൽ 13 വർഷമായി സൈന്യത്തിൽ സേനവമനുഷ്ഠിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *