കോട്ടയത്ത് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം; നഗരസഭ സൂപ്രണ്ടിന് പരിക്ക്

കോട്ടയം: കോട്ടയത്ത് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് നഗരസഭ സൂപ്രണ്ടിന്റെ തലയില്‍ പതിച്ചു. കോട്ടയം നഗരസഭയുടെ കുമാരനെല്ലൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് പരിക്കേറ്റത്.
സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേല്‍കൂരയുടെ ഭാഗമാണ് മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്.സാരമായി പരിക്കേറ്റ സൂപ്രണ്ടിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
കൂടാതെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കാലപഴക്കവും, അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതുമാണ് അപകട കാരണമെന്നാണ് നിഗമനം