താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50 ഓടെയാണ് സംഭവം ഉണ്ടായത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്തെ കൂറ്റൻ പാറയാണ് അടര്‍ന്ന് റോഡിലേക്ക് വീണത്.
പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീഴുകയും. തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെടുകയും ചെയ്തു. കൂറ്റൻ പാറ റോഡിലേക്ക് വീണപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാൽ വലിയ അപകടം ഒഴിവായി.