ആലപ്പുഴ:എടത്വയിൽ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് വെച്ചാണ് സംഭവം ഉണ്ടായത് . അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ട്രെയിനർ ആണ് രോഹിത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Recent Posts
- കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ പണം കവർന്ന സംഭവം; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി
- അഹമ്മദാബാദ് വിമാന ദുരന്തം; 110 പേർ മരണപ്പെട്ടു
- ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു.
- നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
- കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ
Recent Comments
No comments to show.