പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളിലായി അപകടം. 12 മണിയോടെ മണ്ണാ൪ക്കാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി.
പിന്നാലെ 200 മീറ്റ൪ മാറി ടിപ്പ൪ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ചു. സംഭവത്തിൽ ബ്രേക്ക് പിടിച്ചിട്ട് കിട്ടാതായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചാറ്റൽമഴയുള്ളതിനാൽ വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആ൪ക്കും പരിക്കില്ല .