x
NE WS KE RA LA
Accident Kerala

നിയന്ത്രണം വിട്ടകാർ ഓട്ടോകളിൽ ഇടിച്ച്‌ അപകടം

നിയന്ത്രണം വിട്ടകാർ ഓട്ടോകളിൽ ഇടിച്ച്‌ അപകടം
  • PublishedApril 3, 2025

കോട്ടയം: കോടിമത എംസി റോഡിൽ നിയന്ത്രണം വിട്ടകാർ ഓട്ടോകളിൽ ഇടിച്ച്‌ അപകടം. കോട്ടയത്ത്‌ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേയ്‌ക്ക്‌ പോയ കാറാണ്‌ അപകടത്തിൽപ്പെട്ടത്‌.

ഡ്രൈവർ ഉറങ്ങിപോയതാണ്‌ അപകടകാരണം . പാലം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ കാർ നിർത്തിയിട്ടിരിക്കുന്ന മൂന്ന്‌ ഗുഡ്‌സ്‌ ഓട്ടോകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരുവശം തകരുകയും. ഓട്ടോകൾക്കും സാരമായ കേടു പാടുകൾ ഉണ്ടാവുകയും ചെയ്തു. സംഭവത്തെ തുടർന്ന്‌ അൽപനേരം ഗതാഗത തടസമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *