x
NE WS KE RA LA
Kerala

കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് അപകടം; 4 വയസുകാരൻ മരിച്ചു

കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് അപകടം; 4 വയസുകാരൻ മരിച്ചു
  • PublishedApril 18, 2025

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം. കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് നാല് വയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം.ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. കുഞ്ഞ് കൽത്തൂണിൻ്റെ അടിയിൽ അകപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞു. അഭിരാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *