ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊച്ചി: ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.