തിരുവനന്തപുരം: വർക്കലയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടയറ സ്വദേശി ഷിബു ആണ് മരിച്ചത്. ഈ മാസം നാലാം തീയതി ആയിരുന്നു സംഭവം. ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഷിബുവിൻ്റെ ഭാര്യ ഷിജി, മകൾ ദേവനന്ദ എന്നിവർക്കും പരിക്കേറ്റു. ഇവർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു
ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയിൽ കാർ ഇടിച്ചത്. അപകടത്തിന് ശേഷം നിർത്താതെ വേഗത്തിൽ പോയ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഷിബു മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കുടുംബത്തിന് വിട്ടുനൽകും.