x
NE WS KE RA LA
Kerala

റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങി മരിച്ചു; സംസ്കാര ശേഷം അക്രമം അഴിച്ചുവിട്ട് സുഹൃത്തുക്കൾ

റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങി മരിച്ചു; സംസ്കാര ശേഷം അക്രമം അഴിച്ചുവിട്ട് സുഹൃത്തുക്കൾ
  • PublishedDecember 21, 2024

പത്തനംതിട്ട: കൊടുമണ്ണിൽ പൊലീസിന്‍റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു. അതുൽ പ്രകാശ് എന്നയാളാണ് മരിച്ചത്. എന്നാൽ സംസ്കാരത്തിന് ശേഷം അതുലിന്‍റെ സുഹൃത്തുക്കൾ പൊലീസിന് നേരെ കല്ലെറിഞ്ഞു.

കഴിഞ്ഞ ദിവസമാണ് അതുൽ പ്രകാശ് തൂങ്ങി മരിച്ചത്. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷം അതുലിന്റെ ചില സുഹൃത്തുക്കൾ പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും. പൊലീസിന് നേരെ കല്ലെറിഞ്ഞത് കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞുനിർത്തി അതിന് കേടുപാടുകൾ വരുത്തിയതായും ആരോപണമുണ്ട്. തുടർന്ന് കൂടുതൽ പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പലരും ഓടിപ്പോയി. സംഭവത്തിൽ ഏഴ് പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *