x
NE WS KE RA LA
Kerala

വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
  • PublishedJune 9, 2025

തൃശൂർ: പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. സംഭവത്തിൽ വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് പരിക്കേൽക്കുകയായിരുന്നു .

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രിതമേഖലയായ ഇവിടേക്ക് ഷഹബിനും സുഹൃത്തുക്കളും എത്തിയതായിരുന്നു. കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷഹബിന്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *