പത്തനംതിട്ടയിൽ പാറക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്.
ഉപേക്ഷിക്കപ്പെട്ട കുളങ്ങളിലും മറ്റു ജലാശയങ്ങളിലും നീന്തൽ പോലും അറിയാത്തവർ ഇറങ്ങുന്നതാണ് അപകട കാരണമെന്നും. ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു.
ശാരീരിക പരിമിതിയുള്ള സോനു ബാബു രാവിലെ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നൽകിയ പരാതിയിലാണ് ഫയര്‍ഫോഴ്സ് തെരച്ചിൽ നടത്തിയത്.