x
NE WS KE RA LA
Kerala

വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം
  • PublishedMay 27, 2025

കല്‍പ്പറ്റ: വാളാട് ടൗണിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. ഇറച്ചി കടയിലേക്ക് ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയാണ് തെന്നി വീണ് അപകടമുണ്ടായത്. മരത്തടി ഇറക്കുന്നതിനിടെ തെന്നി വീണ് മരത്തടി ദേഹത്ത് വീഴുകയായിരുന്നു.

പരിക്കേറ്റ ജോബിഷിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തറയിൽ തലയിടിച്ചു വീണ യുവാവിന്‍റെ ദേഹത്തേക്ക് മരത്തടിയും വീഴുകയായിരുന്നു.
സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ആണ് ഭാര്യ. നാലു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *