x
NE WS KE RA LA
National

ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ; കമ്പിയിൽ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ; കമ്പിയിൽ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം
  • PublishedJune 5, 2025

മുംബൈ: ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ ഇരുമ്പ് വേലിയുടെ കമ്പിയിൽ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം. ധില രാജേഷ് ഹമിറ ഭായ്(27) എന്നയാളാണ് മരിച്ചത്

മുംബൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ രാവിലെ 9.44നാണ് സംഭവം. മരണപ്പെട്ടയാളുടെ തിരിച്ചറിയിൽ രേഖകൾ അധികൃതർക്ക് ലഭിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ യുവാവിനെ തിരിച്ചറിഞ്ഞത്.

ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ യാത്രക്കാരനായ യുവാവ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിർവശത്തുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലാമത്തെ പ്ലാറ്റ്ഫോമിൽ ലോക്കൽ ട്രെയിൻ വന്നു നിന്ന ഉടനെയായിരുന്നു ഈ ശ്രമമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇതിനിടെ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ശരീരം കമ്പിയിൽ കുരുങ്ങിക്കിടക്കിടന്ന് ചോർന്ന വാർന്നാണ് മരണം സംഭവിച്ചത്.

അധികൃതരും മറ്റ് യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലൻസ് സ്ഥലത്തെത്തി. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് റെയിൽവെ അന്വേഷിക്കുകയാണ്. യാതക്കാർ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ ഇത്തരം അപകടകരമായ വഴികൾ സ്വീകരിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *