ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. അറക്കൽ മലക്കുട ഉത്സവത്തിനിടെ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയായിരുന്നു മരിച്ചത്.
വിദേശത്ത് ജോലി ഉണ്ടായിരുന്ന അരുൺ ഉത്സവത്തിൽ പങ്കെടുക്കാനായിരുന്നു നാട്ടിൽ വന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകട മരണത്തിന് അഞ്ചൽ പൊലീസ് കേസ് എടുക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.