ഊഞ്ഞാലിൽ കറങ്ങവെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കറങ്ങവെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ മുണ്ടേല പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാർ കണ്ടത്. ഇന്നലെ 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കാണുകയും ചെയ്തിരുന്നു. സംഭവസമയം വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പുലർച്ചെ നാലുമണിക്ക് നോക്കിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.