x
NE WS KE RA LA
Uncategorized

മദ്യപാനത്തിനിടെ അടിപിടി; സുഹൃത്തിന്റെ മർദ്ദനമേറ്റ് യുവാവ് മരിച്ചു

മദ്യപാനത്തിനിടെ അടിപിടി; സുഹൃത്തിന്റെ മർദ്ദനമേറ്റ് യുവാവ് മരിച്ചു
  • PublishedJanuary 25, 2025

പത്തനംതിട്ട: മദ്യപാനത്തിനിടെ അടിപിടി. സുഹൃത്തിന്റെ മർദ്ദനമേറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ കഞ്ചോട് മനു ആണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ ഒന്നാംകുറ്റിയിൽ പുലർച്ചെ മൂന്നരക്കാണ് സംഭവം. ശിവപ്രസാദ് എന്നയാളാണ് പ്രതിയെന്ന് പൊലീസ്. ഇയാൾ പിടിയിലായി. ശിവപ്രസാദിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. എന്നാൽ ശിവപ്രസാദ് തന്നെ മനുവിനെ ആശുപത്രിയി എത്തിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശിവപ്രസാദിനെ കുമ്പഴയിൽ നിന്നാണ് പിടികൂടിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും പൊലീസ് പറയുന്നു. കൂടാതെ പ്രതിയുടെ ശരീരത്തിലും കടിയേറ്റ പാടുകളുണ്ട്. ശിവപ്രസാദിന്റെ ചവിട്ടേറ്റ മനു തലയടിച്ചു വീണു. അതാണ് മരണകാരണമെന്നാണ് നി​ഗമനം.

Leave a Reply

Your email address will not be published. Required fields are marked *