x
NE WS KE RA LA
Kerala

അമ്പലപ്പുഴയിൽ ജപ്തിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

അമ്പലപ്പുഴയിൽ ജപ്തിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
  • PublishedApril 1, 2025

അമ്പലപ്പുഴ∙ ബാങ്ക് ജപ്‌തി ചെയ്ത വീടിനു പിന്നിൽ വീട്ടുടമയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെയും ഉഷയുടെയും മകൻ പ്രഭുലാ (38)ലാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കെട്ടിട നിർമാണത്തൊഴിലാളി ആയിരുന്നു പ്രഭുലാൽ.

വീട് നിർമാണത്തിനായാണ് കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തത്. ജോലിയ്ക്കിടെ പ്രഭുലാൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു നട്ടെല്ലിനു ക്ഷതമേറ്റ് ചികിത്സയിലായതോടെ 3 വർഷമായി വായ്പ തിരിച്ചടവ് മുടങ്ങുകയും. മുതലും പലിശയുമടക്കം ബാധ്യത 6 ലക്ഷം രൂപയ്ക്കു മുകളിലായി. മാർച്ച് 24ന് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു . ഒരാഴ്ചയായി അനിലനും ഉഷയും പ്രഭുലാലും ബന്ധുവീട്ടിലാണ് താമസം.

ജപ്തി നടപടി നീട്ടിവയ്ക്കണമെന്ന് പ്രഭുലാൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രഭുലാലിന്റെ മരണവിവരം അറിഞ്ഞശേഷം, സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പൂട്ട് പൊളിച്ച് മാതാപിതാക്കളെയും ബന്ധുക്കളെയും വീടിനുള്ളിൽ കയറ്റി. പൊലീസിൽ പരാതി നൽകുമെന്ന് പ്രഭുലാലിന്റെ പിതാവ് അനിലൻ പറഞ്ഞു. പുന്നപ്ര വയലാർ സമരസേനാനി വട്ടത്തറ ഗംഗാധരന്റെ ചെറുമകനാണ് പ്രഭുലാ‍ൽ. പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *