x
NE WS KE RA LA
Accident Kerala

കോഴിക്കോട് ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം.

കോഴിക്കോട് ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം.
  • PublishedApril 17, 2025

കോഴിക്കോട്: ക്രിസ്ത്യൻ കോളജ് ജങ്ഷനില്‍ വാഹനാപകടം. സ്ത്രീക്ക് ദാരുണാന്ത്യം. എലത്തൂര്‍ സ്വദേശി ബാബുവിന്റെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ബാബുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു തങ്കമണി.

ക്രിസ്ത്യൻ കോളജ് ജങ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്, സിഗ്നല്‍ ഓണായപ്പോള്‍ മുന്നിലുണ്ടായിരുന്ന ബാബുവിന്റെ ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ബസ് ബൈക്കിലിടിച്ചതോടെ ബാബുവും തങ്കമണിയും റോഡിലേക്ക് തെറിച്ചുവീഴുകയും.

ബസ്സിനടിയില്‍പ്പെട്ട തങ്കമണിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *