x
NE WS KE RA LA
National

തുണി കഴുകുന്നതിനിടെ കിണറ്റിൽ വീണ് യുവതി; രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.

തുണി കഴുകുന്നതിനിടെ കിണറ്റിൽ വീണ് യുവതി; രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.
  • PublishedMay 6, 2025

ചെന്നൈ ∙ വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു. സാത്തൂരിനടുത്താണ്‌ ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു.

മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തുകയും . മഹേശ്വരിയെ രക്ഷിക്കാനായി ഇവർ കിണറ്റിൽ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *