ഇടുക്കിയില്‍ കാറിന് മുകളില്‍ മരം വീണു
ഇടുക്കി: കല്ലാര്‍-മാങ്കുളം റോഡില്‍ ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. മാങ്കുളം സ്വദേശികളുടെ കാറിന് മുകളില്‍ ആണ് മരം വീണത്. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്. അതേസമയം വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമര്‍ദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്.