റെയിൽവേ യാർഡിൽ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

പത്തനംതിട്ട: തിരുവല്ലയിൽ റെയിൽവേ യാർഡിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. വേളാങ്കണ്ണി- എറണാകുളം എക്സ്പ്രസ് വരുന്നതിന് മുന്നെയാണ് അപകടം ഉണ്ടായത്.
എഞ്ചിനീയർമാരും ഇലക്ട്രീഷ്യൻമാരുമടക്കമുള്ളവർ കൃത്യ സമയത്ത് സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി. 11. 55 ഓടെ റെയിൽ ഗതാഗതം പുനസ്ഥാപിച്ചു.