കണ്ണൂർ: പയ്യാവൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചു.മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
ചമതച്ചാൽ ഒറവക്കുഴി അനുവിന്‍റെ മകൾ മൂന്നു വയസുകാരി നോറയാണ് അപകടത്തിൽ മരിച്ചത്.
അമിത വേഗത്തിൽ നിയന്ത്രണം വിട്ട കാർ മയിൽക്കുറ്റികൾ ഇടിച്ചുതെറിപ്പിച്ച ശേഷം കുട്ടിയെയും മുത്തശ്ശിയെയയും ഇടിക്കുകയായിരുന്നു. മുത്തശ്ശി ഷിജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.