x
NE WS KE RA LA
Kerala

ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു

ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു
  • PublishedApril 16, 2025

തൊടുപുഴ: ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ പടുതാ കുളത്തില്‍ വീണ് മരിച്ചു.തിരുവനന്തപുരം കൊച്ചുള്ളുര്‍ ഗായത്രി വീട്ടില്‍ രാജേഷ് ആനന്ദിന്റെയും ആശ കവിത ദമ്പതികളുടെ മകള്‍ ആരാധ്യയാണ് (മൂന്ന്) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്തുള്ള ആശയുടെ കുടുംബ വീടായ സന്തോഷ് വില്ലയിലായിരുന്നു സംഭവം.

വീടിനുള്ളില്‍ കളിക്കുന്നതിനിടെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മീന്‍ വളര്‍ത്തുന്ന പടുതാ കുളത്തില്‍ കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് ആശയുടെ സഹോദരന്‍ സന്തോഷ് ഉടന്‍ വെള്ളത്തിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

മൃതദേഹം തിങ്കളാഴ്ച വൈകിട്ട് കുമാരമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അതിഥി രാജേഷ് ഇരട്ട സഹോദരിയാണ്. പിതാവ് രാജേഷ് തിരുവനന്തപുരം ഐ.സ്.ആര്‍.ഒയിലും അമ്മ ആശ ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിന്റെ തിരുവനന്തപുരം കീഴാറ്റിങ്ങല്‍ ശാഖയിലുമാണ് ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *