x
NE WS KE RA LA
Accident Kerala

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
  • PublishedFebruary 7, 2025

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിന്‍ഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്പതികളുടെ മകന്‍ റിതാന്‍ രാജുവാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സമീപത്തുള്ള കഫെ ഷോപ്പില്‍ നിന്നും ചായകുടിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ തിരച്ചിലില്‍ കുട്ടിയെ തുറന്നുകിടന്ന മാലിന്യക്കുഴിയില്‍ നിന്നും കണ്ടെത്തി. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലടി താഴ്ചയുള്ള മാലിന്യക്കുഴി അപകടം സംഭവിച്ചതിനെത്തുടര്‍ന്ന് പൊലീസും അധികാരികളുമെത്തി മൂടിയിട്ടു. സംഭവത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വാര്‍ത്താക്കുറിപ്പിറക്കി. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം സംഭവിച്ചതെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *