x
NE WS KE RA LA
Uncategorized

പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു

പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു
  • PublishedJanuary 11, 2025

അസം : അസമിലും പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലാണ് കുഞ്ഞ്. നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു. ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *