തിരുവനന്തപുരം: ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പൂവാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഡ്രൈവറില്ലാതെ പിന്നോട്ട് ഓടിയ ബസ് ഇടിച്ചത്.