x
NE WS KE RA LA
Uncategorized

നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി
  • PublishedJanuary 23, 2025

പത്തനംതിട്ട: നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. പത്തനംതിട്ട കോന്നിയിലാണ് സംഭവം. സ്റ്റാർട്ടിങ്ങിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ എസ് ആർ ടി സി ബസ് ഉരുണ്ട് പോയെങ്കിലും വൻ അപകടം ഒഴിവായി.

കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത് . കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്‍ററിൽ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാമ്പിനും തകർത്താണ് നിന്നത്. സംഭവത്തിൽ കെ എസ് ആർ ടി സി ബസിന്‍റെ മുൻവശത്തെ ചില്ല് ഉടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *