ഈച്ചയെ നിമിഷ നേരം കൊണ്ട് തുരത്താന്‍ ഒരു പൊടിക്കൈ.
എല്ലാ വീടുകളിലും മഴക്കാലമാകുമ്പോള്‍ ഈച്ച ശല്യം പതിവാണ്. മഴക്കാലമാകുന്നതോടെ എല്ലാ വീടുകളിലെയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഈച്ച ശല്യം. എത്ര വ്യത്തിയാക്കിയിട്ടാലും ധാരാളം ഈച്ചകളാണ് പാറി പറന്ന് നടക്കുന്നത്. ഭക്ഷണ സാധനങ്ങളിലും മറ്റും എപ്പോഴും ഈച്ച വന്നരിക്കുന്നത പലപ്പോഴും ആര്‍ക്കും അത്ര ഇഷ്ടപ്പെടാറില്ല. ഈച്ചകളെ തുരത്താന്‍ എന്തൊക്കെ പരീക്ഷിച്ചിട്ടും യാതൊരു പ്രയോജനവുമില്ലാതെ പൊറുതി മുട്ടുന്നവരായിരിക്കും പലരും. വീട്ടിലെ അടുക്കളയിലും വരാന്തയിലുമൊക്കെ ചുറ്റി തിരിയുന്ന ഈച്ചകളെ തുരത്താന്‍ ചെറിയൊരു പൊടികൈ പരീക്ഷിച്ച് നോക്കാം.ഇത് മാറ്റാന്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നൊരു പരിഹാര മാര്‍ഗമാണിത്.
അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. കറികള്‍ക്ക് മണവും ഗുണവും നല്‍കുന്ന സുഗന്ധവ്യജ്ഞനകളാണ് ഇതിലെ പ്രധാന ചേരുവകള്‍. കറുവപ്പട്ട, ഗ്രാമ്പുവും വിനാഗിരിയുമാണ് ഇതിലെ പ്രധാന ചേരുവകള്‍
ഗ്രാമ്പൂ:
‘കരയാമ്പൂ’ എന്ന് വിളിക്കുന്ന ഗ്രാമ്പൂ ആളൊരു കേമനാണ്. ഗ്രാമ്പൂ ചേര്‍ക്കുന്നത് പൊതുവെ ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പല തരത്തിലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മികച്ചതാണ് ഗ്രാമ്പൂ. മണത്തിന്റെ ഗുണത്തിന്റെ കാര്യത്തില്‍ കേമനായ ഗ്രാമ്പൂ തീര്‍ച്ചയായും വീട്ടില്‍ സൂക്ഷിക്കേണ്ടതാണ്.
വിനാഗിരി:
വെള്ള വിനാഗിരി അഥവ വൈറ്റ് വിനാഗിരി അച്ചാറുകളിലൊക്കെ ഒഴിക്കുന്നതാണ്. പാചകത്തിലുപരി പലപ്പോഴും വീട് വ്യത്തിയാക്കുന്നതിനും പ്രാണികളെയും ഈച്ചയെയുമൊക്കെ ഓടിക്കാനും വിനാഗിരി എല്ലാവരും ഉപയോഗിക്കാറുണ്ട്. ഇതിലെ ആസിഡിക് സ്വാഭാവമാണ് വ്യത്തിയാക്കുന്നതിനും മറ്റും സഹായിക്കുന്നത്. അമിതമായ കെമിക്കലിന്റെ ഉപയോഗമില്ലാതെ വീടുകള്‍ വ്യത്തിയാക്കാന്‍ വിനാഗിരി ബെസ്റ്റാണ്. അതുപോലെ പഴങ്ങളിലെയും പച്ചക്കറികലെയും പുഴുക്കളൊക്കെ കൊല്ലാനും വിനാഗിരി സഹായിക്കും.
കറുവപ്പട്ട:
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് കറുവപ്പട്ടയെന്ന് എല്ലാവര്‍ക്കുമറിയാം. കറികള്‍ക്ക് നല്ല മണം നല്‍കാനും കറുവപ്പട്ട ബെസ്റ്റാണ്. പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങളെ തുരത്താന്‍ കറുവപ്പട്ട ഏറെ സഹായിക്കും. അതുപോലെ കൊളസ്‌ട്രോള്‍ രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് ഒക്കെ മരുന്നാണ് കറുവപ്പട്ട. പല തരത്തിലുള്ള ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നിവയ്ക്ക് എതിരെ പോരാടാനുള്ള കഴിവും കറുവപ്പട്ടയ്ക്കുണ്ട്. നല്ല മണമുള്ളത് കാരണം ഈച്ചയെ തുരത്താനും കറുവപ്പട്ട നല്ലതാണ്.
ഈച്ചയെ തുരത്താന്‍:
ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് കറുവപ്പട്ടയും ഗ്രാമ്പൂവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഒരു കപ്പ് വെള്ളം അര കപ്പ് ആകുന്നത് വരെ തിളപ്പിച്ച ശേഷം അത് മാറ്റി വയ്ക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരി എടുക്കുക അതിലേക്ക് പകുതി കപ്പ് വെള്ളം ഒഴിക്കുക. ഇനി നേരത്തെ തായറാക്കി വച്ചിരിക്കുന്ന കറുവപ്പട്ട, ഗ്രാമ്പൂ മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. ഇനി തറ തുടയ്ക്കുമ്പോള്‍ ഇത് സ്‌പ്രെ ചെയ്യുകയോ അല്ലെങ്കില്‍ ആ വെള്ളത്തിലേക്ക് ഇത് ചേര്‍ത്ത് തുടയ്ക്കുകയോ ചെയ്യുക.