കോഴിക്കോട് ഗോൾഫ് ലിങ്ക് റോഡിൽ പൈപ്പ് പൊട്ടി ;റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു

കോഴിക്കോട് : മലാപ്പറമ്പ് – ചേവരമ്പലം – മെഡിക്കൽ കോളേജ് റൂട്ടിൽ ഗോൾഫ് ലിങ്ക് റോഡിൽ പൈപ്പ് പൊട്ടി യതിനെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സമീപത്തെ പാർട്ടി ഓഫീസിലേക്കും വീടുകളിലേക്കും ചളിവെള്ളം ഒലിച്ചൊഴുകി. ഒരു മണിക്കൂർ ഗതാഗത തടസ്സം നേരിട്ടു. പോലീസ് സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പൈപ്പ് പൊട്ടാനുളള കാരണം പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.