വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒൻപതാം ക്ലാസുകാരി പ്രസവിച്ചു

ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചിൽ ആണ് സംഭവം. ബന്ധുവായ 14 കാരനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്തെന്ന് പെൺകുട്ടി പറഞ്ഞു . വയറു വേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ ഏത്തിക്കുന്നത്.
ഇന്ന് രാവിലെയാണ് 14കാരി കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയാണ്. അച്ഛൻ്റെയൊപ്പം താമസിച്ചു വരികയായിരുന്നു പെൺകുട്ടി. സ്കൂൾ അവധിക്ക് അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് 14കാരനായ ബന്ധുവിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി . സംഭവത്തിൽ ആൺകുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.