നിർമാണം പുരോഗമിക്കുന്ന ദേശീയപാത റോഡിലേക്ക് ഇടിഞ്ഞുവീണു

മലപ്പുറം: മലപ്പുറത്ത് കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണ് അപകടം. വളരെ ഉയരത്തിൽനിന്നാണ് താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് മണ്ണ് വീണതെങ്കിലും ആളപായമില്ല. പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂടാതെ ദേശീയപാതയിൽ നിർമാണപ്രവൃത്തി നടത്തുന്ന ജെസിബിയും അപകടത്തിൽപ്പെട്ടു.