ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണം ; എം വി ഗോവിന്ദൻ

കോഴിക്കോട് : ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം നടത്തുന്നതിൽ കോൺഗ്രസ് നേതാക്കളും ഉണ്ടെന്നും പറഞ്ഞ കാര്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. പുരുഷമേധാവിത്വസമൂഹത്തിൻ്റെ ഭാഗമായി ഉയർന്നു വരുന്നതാണ് അവർക്കെതിരായ നേതാക്കളുടെ പരാമർശമെന്നും. സമാധാനപരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തെ തടസ്സപ്പെടുത്താനുള്ള ഇടപെടൽ ആണ് ചിലർ നടത്തുന്നതെന്നും
രണ്ട് വിഭാഗത്തെയും ഒന്നിച്ചു മുൻപോട്ട് കൊണ്ടുപോവുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.