x
NE WS KE RA LA
Uncategorized

ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
  • PublishedJanuary 24, 2025

തിരുവനന്തപുരം: പോത്തൻകോട് ഓട്ടോറിക്ഷ മറിഞ്ഞ അപകടത്തിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അരിയോട്ടുകോണം പാക്യാർക്കോണം കുന്നിൽ വീട്ടിൽ ഗണേഷ് കുമാർ (50) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപത്തെ റോഡിലാണ് അപകടം നടന്നത്

കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്.ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഗണേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നെന്ന് സംഭവത്തിൽ പൊലീസ് പറഞ്ഞു.

ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ഏഴരയോടെ മരിക്കുകയായിരുന്നു. വാരിയെല്ലിന് ഉൾപ്പെടെ സംഭവിച്ച ഗുരുതരമായ പരിക്കിന്റെ ഫലമായി ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റുുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *