കളിച്ചുകൊണ്ടിരിക്കെ നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു

കൊല്ലം: പൻമനയിൽ കളിച്ചുകൊണ്ടിരിക്കെ നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേയാണ് കുഞ്ഞിന്റെ ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.