കാസര്‍ക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

കാസര്‍കോട്: കാസര്‍കോട് ബേവിഞ്ചയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുംബൈയില്‍ നിന്ന് വന്നവരുടെ കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
പുലര്‍ച്ചെ 5.50ഓടെയാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്ന് കണ്വപുരത്തേക്ക് വരികയായിരുന്നു. നവി മുംബൈ സ്വദേശിയായ ഇക്ബാല്‍, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം.ബേവിഞ്ചയിലെത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി എല്ലാവരെയും പുറത്തിറക്കി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.