ഇടുക്കി: കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സ്വകാര്യബസ് പാഞ്ഞുകയറി. മൂന്നാര്‍- കട്ടപ്പന റൂട്ടിലോടുന്ന ദിയമോള്‍ എന്ന ബസ്സാണ് അപകടമുണ്ടാക്കിയത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. പിന്നോട്ടെടുക്കേണ്ട ബസിന്റെ ഗിയര്‍ മാറി വീണ് മുന്നോട്ട് പോയതാണ് അപകടത്തിന് കാരണം. സംഭവത്തിൽ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമല്ല.
Recent Comments
No comments to show.
Popular Posts
April 28, 2025