പാലക്കാട്: മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മണ്ണൂ൪ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാന്റിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
മെയ് 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.