കൊച്ചി: റോഡിന് കുറുകെ കാനനിര്‍മാണത്തിനായി എടുത്ത കുഴിയില്‍ ബുള്ളറ്റ് വീണ് യാത്രികന് പരിക്കേറ്റു. കടുങ്ങല്ലൂര്‍ എടയാര്‍ – പാനായിക്കുളം റോഡില്‍ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പാനായിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുചക്ര വാഹന യാത്രികനായ 20 വയസ്സുള്ള ദേവ പി എസാണ് അപകടത്തില്‍പ്പെട്ടത്. ബിനാനി സിങ്ക് ജംഗ്ഷന് സമീപം റോഡിന് കുറുകെകുഴിച്ച കുഴിയിലാണ് ബുള്ളറ്റ് യാത്രികന് വീണത്. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് റിഫ്ലക്ടറോ വെളിച്ചമോ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Recent Comments
No comments to show.
Popular Posts
January 13, 2025
പെരുമണ്ണയിൽ ആക്രി കടയ്ക്ക് തീ പിടിച്ചു
January 13, 2025