x
NE WS KE RA LA
Accident Kerala

കോഴിക്കോട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരൻ മരിച്ചു.

കോഴിക്കോട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരൻ മരിച്ചു.
  • PublishedMarch 25, 2025

കോഴിക്കോട്: വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജൽ ആണ് മരിച്ചത്. ശനിയാഴ്ച 2 മണിയോടെ ആണ് ഷജൽ ഓടിച്ച സ്‌കൂട്ടർ പുത്തൂരിൽ വച്ച് ടെലിഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അയൽവാസിയുടെ സ്കൂട്ടർ ആണ് ഷജൽ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *