ന്യൂഡല്‍ഹി: ഡൽഹിയിൽ ഒമ്പതു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്. വടക്കൻ ജില്ലയിലെ നെഹ്റു വിഹാറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്
അടച്ചിട്ട റൂമിനുള്ളിൽ സൂട്ട്കേസിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ മൃതദേഹം കണ്ടെത്തിയ വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റിന്‍റെ രണ്ടാം നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തിരിക്കുന്നത്.വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഡൽഹിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും കഴിയുന്നില്ല എന്ന് ആം ആദ്മി പാർട്ടി ആരോപണം ഉന്നയിച്ചു.