x
NE WS KE RA LA
Crime

പൊലീസുകാരന്റെ അമ്മയെ കൊന്നു സ്വര്‍ണ്ണം കവര്‍ന്നു, 24കാരി പിടിയില്‍

പൊലീസുകാരന്റെ അമ്മയെ കൊന്നു സ്വര്‍ണ്ണം കവര്‍ന്നു, 24കാരി പിടിയില്‍
  • PublishedApril 16, 2025

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ പൊലീസുകാരന്റെ അമ്മയെ കൊന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാട്ടുകാരിയായ 24 കാരിയെ പൊലീസ് അറസ്റ്റുചെയ്തത്. തൂത്തുക്കുടി തെരിപ്പണൈയില്‍ തനിച്ച് താമസിച്ചിരുന്ന വസന്ത(70) ആണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊലചെയ്യപ്പെട്ടത്.

വസന്തയുടെ രണ്ട് മക്കള്‍ കോയമ്പത്തൂരിലും പൊലീസ് കോണ്‍സ്റ്റബിളായ മകന്‍ വിക്രാന്ത് അനന്തപുരത്തുമാണ് താമസം. സാധാരണ പകല്‍ അയല്‍ വീടുകളിലെത്തി കുശലാന്വേഷണങ്ങള്‍ നടത്താറുള്ള വസന്തയെ ഇന്നലെ വൈകുന്നേരമായിട്ടും പുറത്തൊന്നും കണ്ടില്ല. വീട്ടിലെ കതക് അടഞ്ഞു കിടന്നതും ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വിക്രാന്തിനെ ബന്ധപ്പെട്ടു. വീട്ടിലെത്തിയ വിക്രാന്ത് പിന്‍വശത്തെ വാതില്‍ വഴി അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

വസന്തയുടെ മാലയും കമ്മലും മൃതദേഹത്തില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ വിക്രാന്ത്, മോഷണത്തിനിടെയുളള കൊലപാതകം എന്ന് ഉറപ്പിച്ചു. അടുത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രദേശവാസിയായ 24കാരി സെല്‍വരതി വസന്തയുടെ വീടിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടെത്തി. മേഘനാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

ഉറങ്ങിക്കിടന്ന വസന്തയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം സ്വര്‍ണം കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ കടന്നുകളഞ്ഞതായും സെല്‍വരതി വെളിപ്പെടുത്തി. വസന്തയുടെ ആഭരണങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. മുന്‍പും പല വീടുകളില്‍ നിന്നും പണം മോഷ്ടിച്ചതിന് പിടിയിലായിട്ടുള്ള സെല്‍വരതിക്കെതിരെ 2015ല്‍ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ സെല്‍വരതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *