x
NE WS KE RA LA
Crime Kerala

ബാലരാമപുരത്തെ 2 വയസ്സുകാരിയുടെ മരണം; അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്, അടിക്കടി മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലച്ച് ശ്രീതു

ബാലരാമപുരത്തെ 2 വയസ്സുകാരിയുടെ മരണം; അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്, അടിക്കടി മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലച്ച് ശ്രീതു
  • PublishedFebruary 8, 2025

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസ് കസ്റ്റഡിലെടുത്ത ശ്രീതുവാണ് മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുന്നത്.അതേസമയം കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസിന് കത്ത് നല്‍കി. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. ദേവസ്വത്തില്‍ നിയമനം നല്‍കിയതായി കാണിച്ച് നിയമന ഉത്തരവും നല്‍കിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉള്‍പ്പെടെ പ്രതി ശ്രീതു പൊലിസിനോട് വെളിപ്പെടുത്തിയരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ ശ്രീതു മൊഴി മാറ്റി. പല സ്ഥലങ്ങളാണ് ഇപ്പോള്‍ പറയുന്നത്. അതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി.

ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം ഒരു വാഹനത്തിലിരുന്ന് പണം വാങ്ങിയെന്നാണ് പരാതിക്കാരന്റെ മൊഴി. സ്ഥലത്ത് കൊണ്ടുവന്ന പൊലീസ് തെളിവെടുത്തു. പക്ഷെ കേസില്‍ പ്രധാന തുമ്പ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ കമ്ബ്യൂട്ടര്‍ കണ്ടെത്തുകയാണ്. സ്ഥാപനത്തെ കുറിച്ച് പല മൊഴികളാണ് ശ്രീതു ഇപ്പോള്‍ പറയുന്നത്. വിലങ്ങ് വച്ച് റോഡിലൂടെ നടത്തികൊണ്ടുപോകുമെന്ന് വിരട്ടിയെങ്കിലും പ്രതിക്ക് ഒരു കൂസലുണ്ടായില്ല. സാമ്പത്തിക തട്ടിപ്പില്‍ മറ്റ് എട്ടു പരാതികള്‍ ശ്രീതുവിനെതിരെ ലഭിച്ചുവെങ്കിലും ഇതേവരെ കേസെടുത്തിട്ടില്ല. ഭൂമി വാങ്ങാന്‍ ജ്യോത്സ്യന് 36 ലക്ഷം കൈമാറി വഞ്ചിക്കപ്പെട്ടുവെന്ന ശ്രീതുവിന്റെ മൊഴിയിലും ഇതേവരെ തെളിവ് കണ്ടെത്താനായി പൊലീസിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *