x
NE WS KE RA LA
Kerala

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു
  • PublishedJune 2, 2025

എറണാകുളം : ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു. ഒഡിഷ സ്വദേശിയായ പെണ്‍കുട്ടി ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തിൽ അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയ്ക്ക് കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒഡിഷ സ്വദേശിയും ബന്ധുക്കളും ട്രെയിനില്‍ നിന്ന് ആലുവ സ്റ്റേഷനില്‍ ചാടിയിറങ്ങുകയായിരുന്നു. കുറച്ചുനേരത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി പ്രസവിച്ചു. റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കിയ ശേഷം ഡോക്ടേഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിയ്ക്ക് അടുത്തെത്തുകയും അമ്മയേയും കുഞ്ഞിനേയും കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളോട് സംസാരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *