ചെറായി പാലത്തിന് മുകളിൽ നിന്ന് പുഴയിൽ 18കാരി ചാടി

കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്ന് പുഴയിൽ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായില്ല. കുന്നംകുളം അകതിയൂർ സ്വദേശി ഹിമയാണ് ഇന്ന് രാവിലെ പുഴയിൽ ചാടിയത്. വടക്കൻ പറവൂരിൽ പഠിക്കുന്നതിനിടെ പരിചയപ്പെട്ട സുഹൃത്തുമായുള്ള തർക്കമാണ് പുഴയിൽ ചാടാൻ കാരണമെന്നാണ് പൊലീസ് പറയുന്നു.
നാട്ടുകാരിൽ ചിലർ ഹിമയെ കണ്ടെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതൽ ഫയർ ഫോഴ്സും പൊലീസുമൊക്കെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.