x
NE WS KE RA LA
Uncategorized

18കാരി ജീവനൊടുക്കിയ സംഭവം; ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന യുവാവ് തൂങ്ങിമരിച്ചു

18കാരി ജീവനൊടുക്കിയ സംഭവം; ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന യുവാവ് തൂങ്ങിമരിച്ചു
  • PublishedFebruary 12, 2025

മഞ്ചേരി: പതിനെട്ടുകാരി തൂങ്ങിമരിച്ചത്തിൽ നിരാശനായി ആത്മഹത്യക്കു ശ്രമിച്ച യുവാവ്‌ തൂങ്ങി മരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി കെ പി സജീർ ബാബു മരിച്ചത്. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് തൃക്കലങ്ങോട് സ്വദേശിയായ ഷൈമ സിനിവർ ബന്ധുവീട്ടിൽ തുങ്ങിമരിച്ചിരിക്കുന്നത്‌. ഷൈമ ജീവനൊടുക്കിയ വിവരമറിഞ്ഞ സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സജീറിനെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്‌തിരുന്നു. പിന്നീട്‌ ഇയാളെ കാണാതായി. പൊലീസ്‌ അന്വേഷിച്ച്‌ വരുന്നതിനിടെയാണ്‌ ഇയാൾ ആത്മഹത്യ ചെയ്‌തത്‌.
ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാർ നിശ്ചയിച്ച നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *