മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; പ്രതിയായ 16 കാരൻ കസ്റ്റഡിയിൽ

തമിഴ്നാട് : തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.ബന്ധുവായ 16 കാരൻ കസ്റ്റഡിയിൽ. പീഡന ശ്രമം തടഞ്ഞതോടെ ഇഷ്ടിക കൊണ്ട് കണ്ണിൽ ഇടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.
സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ബഹളം വച്ചതോടെ കുട്ടിയുടെ കണ്ണിൽ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.