x
NE WS KE RA LA
Kerala

എറണാകുളത്ത് 15 കാരിയെ കാണാനില്ലെന്ന് പരാതി

എറണാകുളത്ത് 15 കാരിയെ കാണാനില്ലെന്ന് പരാതി
  • PublishedMay 22, 2025

കൊച്ചി: എറണാകുളത്ത് പെൺകുട്ടിയെ കാണാനില്ലെന്നു പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു
വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15)യാണ് കാണാതായിരുന്നത്. കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം: 0484 2705659.

Leave a Reply

Your email address will not be published. Required fields are marked *